Tuesday, June 18, 2024
keralaNews

മരിച്ചവരുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടി

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടം സബ് ട്രഷറിയില്‍ മരിച്ചവരുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയതായി കണ്ടെത്തി. മരിച്ച മൂന്നുപേരുടെ അക്കൗണ്ടില്‍ നിന്നും തട്ടിപ്പുസംഘം പണം അപഹരിച്ചയതായി കണ്ടെത്തിയിരിക്കുന്നത്. ആറുലക്ഷത്തി എഴുപതിനായിരം രൂപയാണ് മരിച്ച ഗോപിനാഥന്‍ നായരുടെ അക്കൗണ്ടില്‍നിന്ന് മാത്രം തട്ടിയെടുത്തത്. ട്രഷറിയില്‍ നടത്തിയ പരിശോധനയില്‍ 15 ലക്ഷത്തിലധികം രൂപ ആകെ നഷ്ടമായതായി കണ്ടെത്തി.

പരിശോധന വരും ദിവസങ്ങളിലും തുടരും. വ്യാജ ചെക്ക് ലീഫുകള്‍ ഉപയോഗിച്ചാണ് കൂടുതല്‍ പണവും തട്ടിയെടുത്തത്. ജില്ലാ ട്രഷറി ഓഫീസറുടെ പരാതിയില്‍ സസ്‌പെന്‍ഷനിലായ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് അറസ്റ്റ് ഉണ്ടാകും. വ്യാജ ചെക്കുപയോഗിച്ച് രണ്ടു ലക്ഷം രൂപ അക്കൗണ്ടില്‍ നിന്നും മറ്റാരോ മാറിയെടുത്തുവെന്ന് ചൂണ്ടികാണിച്ച് ശ്രീകാര്യം സ്വദേശിയായ മോഹനകുമാരിയാണ് പരാതി നല്‍കിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും പരിശോധനയിലുമാണ് കൂടുതല്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.  മോഹനകുമാരിയുടെ ഭര്‍ത്താവിന്റെ പെന്‍ഷനാണ് ട്രഷറിയിലേക്കെത്തുന്നത്. മകളോടൊപ്പം വര്‍ഷങ്ങളായി വിദേശത്തായിരുന്ന മോഹനകുമാരി എല്ലാ മാസവും പെന്‍ഷന്‍ പിന്‍വലിക്കാറില്ല. നാട്ടിലെത്തിയ ശേഷം ജില്ലാ ട്രഷറിയില്‍ നിന്നും സ്റ്റേറ്റ്‌മെന്റ് എടുത്തപ്പോഴാണ് ഈ മാസം മൂന്ന്, നാല് ദിവസങ്ങളിലായി രണ്ടു ലക്ഷത്തി അമ്പതിനായിരം രൂപ പിന്‍വലിച്ചിരിക്കുന്നതായി കണ്ടെത്തിയത്.

കഴക്കൂട്ടം സബ് ട്രഷറിയില്‍ നിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നത് മനസിലാക്കിയതോടെ അവിടെയത്തി ചെക്കുകള്‍ പരിശോധിച്ചു. മോഹനകുമാരിയുടെ കൈവശമുള്ള ചെക്കുകളല്ല നല്‍കിയിരിക്കുന്നത്. ഇതുകൂടാടെ ഒപ്പും വ്യാജമാണ്. ഈ ചെക്കുകള്‍ നല്‍കിയിരിക്കുന്ന ഉദ്യോഗസ്ഥന്‍ വിമരിക്കുകയും ചെയ്തു.