Saturday, May 18, 2024
keralaNews

തന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ……സ്വപ്ന സുരേഷ്.

ഐടി വകുപ്പിന് കീഴിലെ സ്‌പേസ് പാര്‍ക്കിലെ തന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയിലാണ് സ്വപ്ന ഇക്കാര്യം പറയുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനൊപ്പം അഞ്ചോ ആറോ തവണ മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്നും മൊഴിയില്‍ പറയുന്നുണ്ട്.