Wednesday, May 15, 2024
keralaLocal NewsNews

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നാട്ടുകാരെ മര്‍ദ്ദിച്ച സംഭവം ;എഴുകുമണ്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ നാളെ പ്രതിഷേധ കുത്തിയിരിപ്പ് സമരം .

പമ്പാവാലിയില്‍ ഫോറസ്റ്റ് ഡപ്യൂട്ടി റെയ്ഞ്ചറുടെ നേതൃത്വത്തില്‍ നാട്ടുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ എഴുകുമ്മണ്ണ് ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുമ്പില്‍ ബി ജെ പി രണ്ടു പഞ്ചായത്ത് കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ കുത്തിയിരിപ്പ് സമരം നടത്തും.കഴിഞ്ഞ ദിവസം പരിശോധനയുടെ പേരില്‍ വനം വകുപ്പിന്റെ വാഹനം റോഡിന് കുറുകെ നിര്‍ത്തിയതിനെ ചോദ്യം ചെയ്തതിന്റെ പേരിലാണ് നാട്ടുകാര്‍ കൂടിയായ ഒരു കുടുംബത്തിലൈ മൂന്ന് പേരെ ഫോറസ്റ്റ് ഡപ്യൂട്ടി റെയ്ഞ്ചറുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചത് .പാലമൂട്ടില്‍ സുനീഷ് എന്‍ (41) , സുജാതാ ബിനു (35) , സുജ അനീഷ് (34 ) എന്നിവരെയാണ് യാതൊരു കാരണവും കൂടാതെ മര്‍ദ്ദിച്ചത് .ഇതില്‍ പ്രതിഷേധിച്ച് ബി ജെ പി എരുമേലി വെസ്റ്റ് – ഈസ്റ്റ് പഞ്ചായത്ത് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ പമ്പ എഴുകുമ്മണ്ണ് ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്.ബിജെപി ജില്ലാ സെക്രട്ടറി വി സി അജികുമാര്‍ നേതൃത്വം നല്‍കുന്ന പ്രതിഷേധ സമരം നാളെ 8/10/ വ്യാഴം രാവിലെ 10 മണിക്ക് സംസ്ഥാന സമിതിയംഗം എന്‍.ഹരി ഉദ്ഘാടനം ചെയ്യും . മണ്ഡലം പ്രസി. െകെ ബി മധു,എരുമേലി ഈസ്റ്റ് – വെസ്റ്റ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമാരായ സന്തോഷ് പാലമൂട്ടില്‍,ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.