Thursday, April 25, 2024
keralaNews

നഷ്ടപ്പെട്ട സ്വർണ്ണമാല ഉടമയ്ക്ക് നൽകി പുണ്യം പൂങ്കാവനം പോലീസ് മാതൃകയായി 

എരുമേലി: ക്ഷേത്ര ദർശനത്തിനിടെ തിരക്കിൽപ്പെട്ട്  നഷ്ടപ്പെട്ട സ്വർണ്ണമാല ഉമയ്ക്ക് നൽകി പുണ്യം പൂങ്കാവനം എരുമേലി പോലീസ് മാതൃകയായി .  കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.മുണ്ടക്കയം സ്വദേശി രാകേഷ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ  ദർശനത്തിന് ശേഷം നടപ്പന്തലിൽക്കൂടി വരുന്നതിനിടെ തിരക്കിൽപ്പെട്ട് മൂന്ന് പവന്റെ സ്വർണ്ണ മാല നഷ്ടപ്പെടുകയായിരുന്നു.എരുമേലി സ്റ്റേഷനിലെ പോലീസുകാരും പുണ്യം പൂങ്കാവനം എരുമേലിയിലെ കോഡിനേറ്റർമാരായ നവാസ് കെ ഐ,അനീഷ് കെ എൻ, വിശാൽ വി നായർ  എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണം നടത്തുന്നതിനിടെ സ്വർണ്ണമാല മാലിന്യത്തിനിടയിൽ നിന്നും  ലഭിക്കുകയായിരുന്നു. സ്വർണ്ണ മാല എരുമേലി പോലീസ് സ്റ്റേഷനിൽ എത്തിക്കുന്നതിനിടെ ഉടമ മാല നഷ്ടപ്പെട്ടുവെന്ന വിവരവുമായി സ്റ്റേഷനിൽ എത്തുകയും തുടർന്ന് മാല ഉടമയെ എല്പിക്കുകയും ചെയ്തു.
ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി 11 വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച  പുണ്യം പൂങ്കാവനം പദ്ധതിയിലെ  ശുദ്ധി സേവ അംഗങ്ങളുടെ പ്രവർത്തനം
പോലീസ് സേനയ്ക്ക് തന്നെ അഭിമാനമായിരിക്കുകയാണ്.