Friday, May 17, 2024
keralaNews

കോതമംഗലത്ത് യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.

കോതമംഗലത്ത് യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.പാലമറ്റം ഇഞ്ചതൊട്ടി പഴുക്കാളില്‍ വീട്ടില്‍ ബേസില്‍ ജോയി (25), സഹോദരന്‍ ആല്‍ബിന്‍ ജോയ് (22) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പരുക്കേറ്റ യുവാവും, പ്രതികളുടെ സുഹൃത്തും കേസിലെ മറ്റൊരു പ്രതിയുമായ അഖിലും തമ്മില്‍ ബുധനാഴ്ച ചീക്കോട് പ്രവര്‍ത്തിക്കുന്ന ബാറിന് സമീപം വച്ചുണ്ടായ വഴക്കിനെ തുടര്‍ന്നാണ് യുവാവിനെ ആക്രമിച്ചത്. അഖില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പൊലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്.അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ പി.റ്റി.ബിജോയ്, എസ്.ഐ എം.എം.റജി, എ.എസ്.ഐമാരായ കെ.എം.സലിം, വി.എം.രഘുനാഥ്, എസ്.സി.പി.ഒ മാരായ കെ.കെ.അനീഷ്, എന്‍.നിസാന്ത്കുമാര്‍, സി.പി.ഒ കെ.റ്റി.നിജാസ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.