Tuesday, May 14, 2024
keralaNews

സജന്‍ പ്രകാശന്‍ പുറത്ത്

ഒളിംപിക്സ് നീന്തലില്‍ ശക്തമായ മുന്നേറ്റം നടത്തിയിട്ടും സജന്‍ പ്രകാശ് പുറത്ത്. 100 മീറ്റര്‍ ബട്ടര്‍ഫ്ലൈസ് ഇനത്തിലാണ് സജന്‍ ഹീറ്റിസില്‍ രണ്ടാമനായത്. രണ്ടാമത്തെ ഹീറ്റ്സിലാണ് സജന്‍ മികച്ച പ്രകടനം നടത്തിയത്. എന്നാല്‍ ആകെ മത്സരിച്ച താരങ്ങളില്‍ സെമിയിലെത്താനുള്ള മികച്ച സമയം കുറിയ്ക്കാനാകാത്തതാണ് നിരാശയായത്.ഘാനയുടെ അബേകു ജാക്സണാണ് ഹീറ്റ്സില്‍ ഒന്നാംസ്ഥാനത്ത് എത്തിയത്. 53.39 സെക്കന്റിലാണ് അബേകു ഫിനിഷിംഗ് പാഡ് തൊട്ടത്. തൊട്ടുപുറകേ 6 മൈക്രോസെക്കന്റ് വ്യത്യാസത്തിലാണ് സജന്‍ പ്രകാശ് രണ്ടാമതായത്. 53.45 സെക്കന്റാണ് സജന്‍ കുറിച്ച സമയം. 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഇനത്തില്‍ സെമിയിലെത്താനുള്ള സജന്റെ ശ്രമം ഇത്തവണ വിജയം കണ്ടിരുന്നില്ല. ഹീറ്റ്സില്‍ നാലാമതായ സജന്‍ മൊത്തം താരങ്ങളില്‍ സമയ ക്രമമനുസരിച്ച് 24-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.