Tuesday, May 14, 2024
keralaLocal NewsNews

ശബരിമല തീര്‍ത്ഥാടനം :എരുമേലിയില്‍ താത്ക്കാലിക ഷവര്‍ബാത്തുകളുടെ നിര്‍മ്മാണം ആരംഭിച്ചു.

ദേവസ്വം ബോര്‍ഡിന്റെ പഴയ ഷവര്‍ ബാത്ത്‌

എരുമേലി : ശബരിമല തീര്‍ത്ഥാടനവുമായി.ബന്ധപ്പെട്ട് എരുമേലിയില്‍ താത്ക്കാലിക ഷവര്‍ബാത്തുകളുടെ നിര്‍മ്മാണം ആരംഭിച്ചു.കോവിഡിന്റെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ത്ഥാടനത്തിന് തീര്‍ഥാടകരെ നിയന്ത്രിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചാണ് നടപടി.പേട്ടതുള്ളിയെത്തുന്ന തീര്‍ഥാടകര്‍ ദേവസ്വം ബോര്‍ഡ് തയ്യാറാക്കിയിട്ടുള്ള വലിയ തോടിന് സമീപത്തെ ഷവര്‍ ബാത്തുകളിലാണ് കുളിച്ചിരുന്നത്.എന്നാല്‍ കോറോണ പ്രോട്ടോക്കോളിന്റെ ഭാഗമായി തീര്‍ഥാടകര്‍ക്ക് കുളിയ്ക്കാന്‍ പ്രത്യേകം ഷവര്‍ ബാത്തും, കുളിക്കുന്ന വെള്ളം തോട്ടിലേക്ക് ഒഴുക്കാതിരിക്കാനും സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡ് എന്‍.വാസുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് അടിയന്തിരമായി തായ്ക്കാലിക ഷവര്‍ ബാത്തുകള്‍ നിര്‍മ്മിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് എതിര്‍ വശത്ത് കോണ്‍ക്രീറ്റ് ചെയ്ത മൈതാനത്താണ് അഞ്ച് ഷവര്‍ ബാത്തുകള്‍ നിര്‍മ്മിക്കുന്നത്. തുലാമാസ പൂജകള്‍ക്കായി എത്തുന്ന തീര്‍ഥാടകര്‍ക്ക് ഉപയോഗിക്കാനാണിത്. ഇത് വിജയിച്ചാല്‍ തീര്‍ഥാടന സമയത്തും നടപ്പാക്കാനാണ് തീരുമാനം.