Friday, May 17, 2024
keralaNews

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കെ എം ഷാജി എംഎല്‍എയ്ക്കുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കെ എം ഷാജി എംഎല്‍എയ്ക്കുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി.ബാര്‍കോഴ കേസിലാണ് രമേശ് ചെന്നിത്തലയ്ക്കെതിരെ അന്വേഷണം. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് കെ എം ഷാജിയ്ക്കെതിരം അന്വേഷണം നടത്തുക. സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണനാണ് ഇരുവര്‍ക്കുമെതിരെ അന്വേഷണത്തിന് അനുമതി നല്‍കിയത്.യുഡിഎഫ് ഭരണകാലത്ത് രമേശ് ചെന്നിത്തലയ്ക്ക് കോഴ നല്‍കിയിരുന്നുവെന്ന ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയത്.ബാറുകളുടെ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ചെന്നിത്തലയ്ക്കും കോഴ കൊടുത്തെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. ചെന്നിത്തലയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനായിരിക്കും വിജിലന്‍സിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.