Sunday, May 19, 2024
keralaNewspolitics

ബാര്‍ കോഴ ആരോപണത്തില്‍ പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണം; ഫയല്‍ ഗവര്‍ണര്‍ക്ക് അയച്ചില്ല

ബാര്‍ കോഴ ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിനു ഗവര്‍ണറുടെ അനുമതിക്കായി ഫയല്‍ ഇതുവരെ ആഭ്യന്തര വകുപ്പ് രാജ്ഭവനിലേക്കയച്ചില്ല. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാലാണിത്. രമേശ് ചെന്നിത്തലയുടെ കാര്യത്തില്‍ സ്പീക്കറുടെയും ഗവര്‍ണരുടെയും മുന്‍ മന്ത്രിമാരായ വി.എസ്.ശിവകുമാറിന്റെയും കെ.ബാബുവിന്റെയും കാര്യത്തില്‍ ഗവര്‍ണരുടെയും അനുമതി തേടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഗവര്‍ണര്‍ക്കോ സ്പീക്കര്‍ക്കോ ഇതു സംബന്ധിച്ച ഫയല്‍ അയക്കാത്തത് വ്യക്തമായ നിയമോപദേശം ലഭിക്കാത്തതിനാലാണ്. ഒരാഴ്ച മുന്‍പ് എടുത്ത ഈ തീരുമാനത്തിന്റെ കാര്യത്തില്‍ തുടര്‍നടപടി നീളുന്നതില്‍ മുഖ്യമന്ത്രിക്ക് തൃപ്തിയുണ്ടെന്നാണ് സൂചന. മൂന്നു പേര്‍ക്കുമെതിരെയുള്ള അന്വേഷണത്തിനു ഗവര്‍ണറുടെ അനുമതി വേണമെന്ന അഭിപ്രായം ചില ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.അന്ന് ചെന്നിത്തല കെപിസിസി പ്രസിഡന്റ് ആയിരുന്നതിനാല്‍ ഗവര്‍ണറുടെ അനുമതി വേണമോയെന്ന നിയമവശവും പരിശോധിക്കും. നിയമോപദേശം സ്വീകാര്യമായാല്‍ ഇന്നുതന്നെ ഫയല്‍ രാജ്ഭവനിലെത്തിക്കും.