Saturday, May 18, 2024
keralaNewspolitics

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്..

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പൊലീസ് നിയമ ഭേദഗതി വിവാദങ്ങള്‍ക്ക് ശേഷം ചേരുന്ന ആദ്യ സമ്പൂര്‍ണ്ണ സെക്രട്ടേറിയറ്റില്‍ കൂടിയാലോചന ഇല്ലാതെ മുന്നോട്ടുപോയ നിയമ ഭേദഗതി നീക്കങ്ങളും പിന്മാറ്റവും ചര്‍ച്ചയാകും. ആദ്യഘട്ട തെരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം ശേഷിക്കെ വിവാദങ്ങളില്‍ നിന്നും മാറി നില്‍ക്കാനുള്ള തീരുമാനത്തിലാണ് സിപിഎം.

സിഎജി, ഇഡി വിവാദങ്ങളില്‍ നിന്നുമാറി, പ്രകടന പത്രിക മുന്‍നിര്‍ത്തിയുള്ള ബദല്‍ പ്രചാരണവും ശക്തമാക്കും. സെക്രട്ടേറിയറ്റ് യോഗത്തിന് മുന്നോടിയായി പ്രധാന നേതാക്കള്‍ ചര്‍ച്ച ചെയ്ത് കേരള ബാങ്ക് ഭാരവാഹികളെയും തീരുമാനിക്കും.