Friday, March 29, 2024
keralaNewspolitics

സ്വപ്‌നയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

 

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ്, സെയ്തലവി എന്നീ പ്രതികളുടെ ജാമ്യാപേക്ഷകള്‍ തള്ളി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയാണ് ജാമ്യാപേക്ഷകള്‍ തള്ളിയത്.
സ്വര്‍ണക്കടത്തിന് പിന്നില്‍ രാജ്യാന്തര ശൃംഖല ഉണ്ടന്നും ഹവാല ഇടപാടിലൂടെ പണം യുഎഇയിലേക്ക് കടത്തി സ്വര്‍ണം കേരളത്തിലേക്ക് കടത്തുകയാണന്നും സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയാണെന്നുമുള്ള വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷകള്‍ കോടതി തള്ളിയത്. കേസന്വേഷണം പുരോഗമിക്കുകയാണെന്നും ദുബായിലുള്ള രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ടന്നും കസ്റ്റംസ് ബോധിപ്പിച്ചു.കേസിലെ പത്താം പ്രതി സംജുവിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് പതിനേഴാം തീയ്യതിയിലേക്ക് മാറ്റി. കൂടുതല്‍ വാദം ആവശ്യമാണെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. റിമാന്‍ഡ് കാലാവധി അവസാനിച്ച 8 പ്രതികളെ ഈ മാസം 25 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Leave a Reply