Thursday, May 16, 2024
keralaNewsObituary

പീഡനമെന്ന് കുറിപ്പെഴുതി വിദ്യാര്‍ഥിനി ജീവനൊടുക്കി.

ചെന്നൈ: ലൈംഗികപീഡനമെന്ന് കുറിപ്പെഴുതിവെച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി. ചെന്നൈയ്ക്കടുത്ത് മാങ്ങാടാണ് സംഭവം. പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.തന്റെ സ്വപ്നങ്ങളെല്ലാം നഷ്ടമായെന്നും ആശ്വസിപ്പിക്കാന്‍ പോലും ആരുമില്ലെന്നും വിദ്യാര്‍ഥിനി എഴുതിയതെന്ന് കരുതുന്ന കുറിപ്പില്‍ പറയുന്നു. അധ്യാപകരെയും ബന്ധുക്കളെയും ആരെയും വിശ്വസിക്കരുത്. അമ്മയുടെ ഗര്‍ഭപാത്രം മാത്രമാണ് സുരക്ഷിതമായ സ്ഥലം. സ്‌കൂള്‍പോലും സുരക്ഷിതമല്ലെന്ന് കുറിപ്പില്‍ അടിവരയിട്ട് എഴുതിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.