Thursday, May 9, 2024
Local NewsNews

എരുമേലി മീഡിയ സെന്ററിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

എരുമേലി: എരുമേലി മീഡിയ സെന്ററിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. എരുമേലി മീഡിയ സെന്റര്‍ പ്രസിഡന്റ് എസ് . രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എരുമേലി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാസര്‍ പനച്ചി, ലിസി സജി , ഡിസിസി ജനറല്‍ സെക്രട്ടറി പ്രകാശ് പുളിക്കന്‍, എന്നിവര്‍ സംസാരിച്ചു. പരിപാടിക്ക് മീഡിയ സെന്റര്‍ ഭാരവാഹികളായ നിതിന്‍ ബാബു, അന്‍സര്‍ റഹീം, സജി , ബിജു, എം. വിധു , ജിബിന്‍ , ജിനു എന്നിവര്‍ നേതൃത്വം നല്‍കി.