Monday, April 29, 2024
Local NewsNewsObituary

മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതം മുഖ്യപ്രതി പിടിയില്‍

പത്തനംതിട്ട : മൈലപ്രയിലെ വ്യാപാരിയെ കടയില്‍ കയറി കൊലപ്പെടുത്തി മോഷണം നടത്തിയ കേസില്‍ ഒരാള്‍കൂടി പിടിയില്‍. ഒളിവില്‍ പോയ മുഖ്യപ്രതികളില്‍ ഒരാളായ മുത്തുകുമാറാണ് (26) പിടിയിലായത്.

തമിഴ്‌നാട് വിരുതനഗര്‍ ശ്രീവിള്ളിപുത്തൂരില്‍ നിന്നാണ് പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. മുത്തുകുമാര്‍ കൊടും ക്രിമിനലാണെന്നും ചുടുകാട്ടില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നും പത്തനംതിട്ട ഡിവൈഎസ്പി പറയുന്നു. ഇതോടെ കേസിലെ അഞ്ച് പ്രതികളും പിടിയിലായി.

ഡിസംബര്‍ 30 ന് വൈകിട്ടാണ് മൈലപ്രയിലെ വ്യാപാരിയായ ജോര്‍ജ് ഉണ്ണൂണ്ണിയെ കടയ്ക്കുള്ളില്‍ കൈകാലുകള്‍ കൂട്ടിക്കെട്ടി ശ്വാസം മുട്ടിച്ച് പ്രതികള്‍ കൊലപ്പെടുത്തിയത്. കൊടുകുറ്റവാളികളായ മദ്രാസ് മുരുകന്‍, സുബ്രമണ്യന്‍, മുത്തുകുമാര്‍ എന്നിവര്‍ക്ക് പുറമെ വലഞ്ചുഴി സ്വദേശികളായ ഹരീബ്, നിയാസ് എന്നിവരും കൊലപാതകത്തിലെ പ്രതികളാണ്. ജോര്‍ജ്ജ് ഉണ്ണൂണ്ണിയുടെ മാലയും പണവും പ്രതികള്‍ കവര്‍ന്നിരുന്നു.

കൂടാതെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെ എടുത്തുമാറ്റിയുള്ള കൊലപാതകത്തില്‍ ഏറെ പ്രയാസപ്പെട്ടാണ് തെങ്കാശിയില്‍ നിന്ന് പ്രതികളെ പത്തനംതിട്ട ഡിവൈഎസ്പിയും സംഘവും പിടികൂടിയത്.