Thursday, May 16, 2024
keralaNewsObituary

പാര്‍ക്ക് ചെയ്ത കാറിന് തീപിടിച്ചു ; 52കാരന്‍ മരിച്ചു

പാര്‍ക്ക് ചെയ്ത കാറിന് തീപിടിച്ചു .സംഭവത്തില്‍ കാറിലുണ്ടായിരുന്ന 52കാരന്‍ വെന്തുമരിച്ചു. രംഗരാജനാണ് മരിച്ചത്. കോയമ്ബത്തൂരില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത് . ആശുപത്രിയില്‍ നിന്ന് ഈറോഡ് ജില്ലയിലെ പെരുന്തുറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെയാണ് സംഭവം.

 

പോകുംവഴി കൂടെയുണ്ടായിരുന്ന ഭാര്യയും ബന്ധുവും ശുചിമുറിയില്‍ കയറുന്നതിന് വേണ്ടി വാഹനം നിര്‍ത്തിയിരുന്നു . ഇവര്‍ പുറത്തിറങ്ങിയ സമയത്താണ് കാറിന് തീപിടിച്ചത്.ഈസമയം 52കാരന് കാറില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങാന്‍ സാധിച്ചില്ല.