Thursday, May 2, 2024
NewsSports

ലോകകപ്പില്‍ പാകിസ്താന്‍ പുറത്ത്

കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ നിന്നും സെമി കാണാതെ പാകിസ്താന്‍ പുറത്ത്. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സാണ് നേടിയത്. ബെന്‍ സ്റ്റോക്സ് (84), ജോ റൂട്ട് (60), ജോണി ബെയര്‍സ്റ്റോ (59) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇംഗ്ലണ്ടിന് കരുത്തേകിയത്. 6.4 ഓവറില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സ് വിജയലക്ഷ്യം നേടാന്‍ കഴിഞ്ഞെങ്കില്‍ മാത്രമായിരുന്നു പാകിസ്താന്‍ സെമിയിലെത്തുക.മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന് അസാദ്ധ്യമായ വിജയലക്ഷ്യം ഒന്ന് സ്വപ്നം പോലും സമയം നല്‍കാതെ ഇംഗ്ലണ്ട് വിക്കറ്റുകള്‍ പിഴുതു തുടങ്ങി. 29 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വെറും 135 റണ്‍സ് മാത്രമാണ് പാകിസ്താന് നേടാന്‍ കഴിഞ്ഞത്. ക്യാപ്റ്റന്‍ ബാബര്‍ അസം(38), മുഹമ്മദ് റിസ്‌വാന്‍(36), സൗദ് ഷക്കീല്‍(29) എന്നിവരാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍മാര്‍.ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോള്‍ തന്നെ പാകിസ്താന്‍ തങ്ങളുടെ പരാജയം ഉറപ്പാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 287 റണ്‍സ് വിജയം നേടാനായിരുന്നെങ്കില്‍ പാകിസ്താന് സെമിയിലെത്താമായിരുന്നു. പക്ഷെ, തകര്‍പ്പന്‍ ബാറ്റിംഗ് ഇംഗ്ലണ്ട് താരങ്ങള്‍ പുറത്തെടുത്തതോടെ കിരീടം സ്വപ്നം കണ്ടു വന്ന പാകിസ്താന് നിരാശയായി.