Friday, May 17, 2024
keralaNewsObituary

സംവിധായകന്‍ കെ.എസ്.സേതുമാധവന്‍ അന്തരിച്ചു.

പ്രശസ്ത  മലയാള സിനിമ  സംവിധായകന്‍ കെ.എസ്.സേതുമാധവന്‍ (90) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ആദ്യ മലയാള സിനിമ കമല്‍ഹാസന്‍ ബാലതാരമായി അഭിനയിച്ച ‘കണ്ണും കരളും’. മലയാളത്തില്‍ ഏറ്റവുമധികം സാഹിത്യകൃതികള്‍ സിനിമയാക്കിയ സംവിധായകനാണ്. ഓടയില്‍നിന്ന്, അടിമകള്‍, അച്ഛനും ബാപ്പയും, അരനാഴിക നേരം, കരകാണാക്കടല്‍, പണി തീരാത്ത വീട്, ചട്ടക്കാരി, ഓപ്പോള്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. നിരവധി തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. 2010ല്‍ ജെ.ഡി.ഡാനിയല്‍ പുരസ്‌കാരം ലഭിച്ചു.