Thursday, May 9, 2024
keralaNewsUncategorized

146 -ാമത് മന്നംജയന്തി ആഘോഷം ജനുവരി ഒന്ന്, രണ്ട് തീയതികളിൽ

ചങ്ങനാശേരി :146-ാമത് മന്നംജയന്തി ആഘോഷം ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അറിയിച്ചു. ജനുവരി ഒന്നിന് രാവിലെ 10.15ന് നടക്കുന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വിശദീകരണം നടത്തും.  എന്‍എസ്എസ് പ്രസിഡന്റ് ഡോ.എം.ശശികുമാര്‍ അധ്യക്ഷനാകും. ആനുകാലിക വിഷയങ്ങളിലുള്ള പ്രമേയങ്ങളും സമ്മേളനത്തില്‍ അവതരിപ്പിക്കും.ജനുവരി രണ്ടിന് 10.45ന് നടക്കുന്ന മന്നം ജയന്തി സമ്മേളനം ഡോ.ശശി തരൂര്‍ എം.പി ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് കണ്‍വന്‍ഷന്‍ സെന്ററിന്റെയും ഗസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നിര്‍വഹിക്കും. എന്‍എസ്എസ് പ്രസിഡന്റ് ഡോ.എം.ശശികുമാര്‍ അധ്യക്ഷനാകും. മുന്‍ ഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ് അനുസ്മരണം നടത്തും. ജനുവരി ഒന്നിന് രാവിലെ ഭക്തിഗാനാലാപനം, ഏഴിന് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന, വൈകിട്ട് മൂന്നിന് സംഗീതസദസ്, ആറിന് ഭരതനാട്യം, രാത്രി ഒന്‍പതിന് കഥകളി കഥ-നളചരിതം നാലാം ദിവസം, ദക്ഷയാഗം. രണ്ടിന് രാവിലെ ഭക്തിഗാനാലാപനം, ഏഴിന് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന, എട്ടിന് നാദസ്വരക്കച്ചേരി, 10.30ന് വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം എന്നിവ നടക്കും.