Saturday, May 18, 2024
indiaNews

ഡല്‍ഹിയില്‍ പത്ത് പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

ഡല്‍ഹിയില്‍ പത്ത് പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 97ആയി. ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജയിനാണ് ഒമിക്രോണ്‍ രോഗികളുടെ കണക്ക് പുറത്തുവിട്ടത്.നിലവില്‍ ഡല്‍ഹിയില്‍ മാത്രം 20 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ പത്തുപേര്‍ ആശുപത്രി വിട്ടു.വ്യാഴാഴ്ച 14 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ 5 പുതിയ കേസുകളും ഡല്‍ഹി, തെലങ്കാന സംസ്ഥാനങ്ങളില്‍ നാലുവീതവും ഗുജറാത്തില്‍ ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.കേരളത്തില്‍ 5 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് നാലുപേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്. നേരത്തെ ഒമിക്രോണ്‍ കണ്ടെത്തിയ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ടുപേര്‍ക്കും കോംഗോയില്‍ നിന്ന് വന്ന 35കാരനായ എറണാകുളം സ്വദേശിക്കും യുകെയില്‍ നിന്നുവന്ന തിരുവനന്തപുരം സ്വദേശിനിയായ 22കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.