Wednesday, May 15, 2024
Newsworld

നേപ്പാളില്‍ 72 യാത്രക്കാരുമായി പറന്ന വിമാനം റണ്‍വേയില്‍ തകര്‍ന്നുവീണു

ദില്ലി: നേപ്പാളില്‍ പൊഖാറ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വിമാനം തകര്‍ന്നുവീണു. വിമാനം പൂര്‍ണമായി കത്തിനശിച്ചു.  പറന്നുയരാന്‍ ശ്രമിക്കുമ്പോള്‍ തകര്‍ന്നുവീഴുകയായിരുന്നു എന്നാണ് ആദ്യം പുറത്ത് വന്ന വിവരം.                                              എന്നാല്‍ കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് പോവുകയായിരുന്ന വിമാനം പൊഖാറയില്‍ റണ്‍വേക്ക് മുന്‍പില്‍ തകര്‍ന്നുവീണുവെന്നാണ് ഔദ്യോഗിക വിശദീകരണം വന്നത്. 68 യാത്രക്കാരും നാല് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. മധ്യ നേപ്പാളിലെ പ്രധാന വിമാനത്താവളമായിരുന്നു പൊഖാറ. ഇതിന് മൂന്ന് കിലോമീറ്റര്‍ അകലെ ആഭ്യന്തര വിമാനത്താവളം പുതിയതായി നിര്‍മ്മിച്ചു. ഈ ആഭ്യന്തര വിമാനത്താവളത്തിലാണ് ഇന്ന് അപകടം ഉണ്ടായത്. പ്രവര്‍ത്തനം ആരംഭിച്ച് 15ാം ദിവസമാണ് അപകടം ഉണ്ടായത്. യെതി എയര്‍ലൈന്‍സിന്റേതാണ് വിമാനമെന്നാണ് വിവരം. ആഭ്യന്തര സര്‍വീസ് നടത്തിയിരുന്ന വിമാനമാണ് തകര്‍ന്നത്. വിദേശ പൗരന്മാര്‍ യാത്രക്കാരില്‍ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല.