Saturday, May 18, 2024
indiaNewsSports

സൂറിച്ച് ഡയമണ്ട് ലീഗ്: നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം

ബേണ്‍: സ്വിറ്റ്സര്‍ലാന്‍ഡില്‍ നടന്ന ഡയമണ്ട് ലീഗ് പുരുഷന്മാരുടെ ജാവലിന്‍ ത്രോ മത്സരത്തില്‍ നീരജ് ചോപ്ര രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇന്ന് പുലര്‍ച്ചെ സൂറിച്ചില്‍ നടന്ന മത്സരത്തില്‍ 85.71 മീറ്റര്‍ എറിഞ്ഞാണ് നീരജ് ചോപ്ര രണ്ടാം സ്ഥാനം നേടിയത്.ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടിയ ചോപ്രയ്ക്ക് ഡയമണ്ട് ലീഗ് കിരീടം സ്വന്തമാക്കാന്‍ സാധിച്ചില്ല.                                                     ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്‌ലെച്ച് 85.86 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ ത്രോ എറിഞ്ഞ് ഒന്നാം സ്ഥാനം നേടി. 85.04 മീറ്റര്‍ എറിഞ്ഞ് ജര്‍മ്മനിയുടെ ജൂലിയന്‍ വെബര്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി. മൂന്ന് മീറ്റുകളിലായി 23 പോയിന്റകളാണ് നീരജ് ചോപ്ര നേടിയത്.ആദ്യ റൗണ്ടില്‍ നീരജ് 80.79 മീറ്റര്‍ എറിഞ്ഞപ്പോള്‍ ലിത്വാനിയയുടെ എഡിസ് മാറ്റുസെവിസിയസ് 81.62 മീറ്റര്‍ എറിഞ്ഞ് മുന്നിലെത്തി. ലീഡോടെയാണ് ആദ്യ റൗണ്ട് അവസാനിച്ചത്.                                                         എന്നാല്‍ രണ്ടാം റൗണ്ടില്‍ നീരജ് ചോപ്രയെയും എഡിസിനെയും പിന്നിലാക്കി ജാക്കൂബ് വാഡ്‌ലെജ് 83.46 മീറ്റര്‍ എറിഞ്ഞ് മുന്നിലെത്തുകയായിരുന്നു.സെപ്തംബര്‍ 17-ന് യുഎസിലെ യൂജിനില്‍ നടക്കാനിരിക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിലേക്ക് നീരജ് ചോപ്ര യോഗ്യത നേടിയിരിക്കുകയാണ്. ദോഹയിലും, ലൊസാനെയിലും നടന്ന ഡയമണ്ട് ലീഗ് മത്സരങ്ങളില്‍ അദ്ദേഹം വിജയിച്ചിരുന്നു. ഓഗസ്റ്റ് 27-ന് ബുഡാപെസ്റ്റില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 88.17 മീറ്റര്‍ എറിഞ്ഞ് ചരിത്രനേട്ടമാണ് നീരജ് ചോപ്ര സ്വന്തമാക്കിയത്.