Sunday, May 19, 2024
indiakeralaNews

ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍ കണ്ടെത്തി

കൂനൂര്‍; കൂനൂരില്‍ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തുള്‍പ്പെടെ 13 പേര്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച സംഭവത്തില്‍ വ്യോമസേനാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരി സ്ഥലത്തെത്തി, തകര്‍ന്ന ഹെലികോപ്റ്റര്‍ പരിശോധിച്ചു. അദ്ദേഹത്തിനൊപ്പം മറ്റു ഉന്നത ഉദ്യോസ്ഥരുമുണ്ട്. പരിശോധനയില്‍ തകര്‍ന്ന ഹെലികോപ്റ്ററിന്റെ ഫ്‌ലൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍ (എഫ്ഡിആര്‍) കണ്ടെത്തി.