Friday, May 17, 2024
keralaNewsObituary

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ മദ്ധ്യവയസ്‌കന്‍ മുങ്ങി മരിച്ചു

കുടമാളൂര്‍: കിംസ് ആശുപത്രിക്ക് സമീപം മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ മദ്ധ്യവയസ്‌കന്‍ മുങ്ങി മരിച്ചു. കുടമാളൂര്‍ ബി എസ് എന്‍ എല്‍ ക്വോര്‍ട്ടേഴ്‌സില്‍ താമസിച്ചു വരുന്ന പൂവന്‍തുരുത്ത് വാഴത്തറയില്‍ അലക്‌സ് (52) ആണ് മരിച്ചത്.ഇന്നലെ ഉച്ചയോടു കൂടി ഇവിടെയുളള കടവില്‍ കുളിക്കാനെത്തിയതായിരുന്നു ഇയാള്‍.ഏറെ നേരം കഴിഞ്ഞ് മറ്റൊരാള്‍ ഇവിടെ എത്തിയപ്പോള്‍ കടവില്‍ തോര്‍ത്തും സോപ്പും ചെരുപ്പും കണ്ട് കിംസിലെ സുരക്ഷാ ജീവനക്കാരനെ ഇയാള്‍ വിവരമറിയിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരന്‍ ആശുപത്രിയിലെ സിസിടിവി പരിശോധിച്ചപ്പോള്‍ ഒരാള്‍ ഈ ഭാഗത്തേയ്ക്ക് കടന്നു പോയതായി കണ്ടു. തുടര്‍ന്ന് അഗ്‌നി രക്ഷാ സേനയെ വിളിച്ചു പറയുകയും സ്റ്റേഷന്‍ ഓഫീസര്‍ അനൂപ് രവീന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം ഫയര്‍ ഓഫിസര്‍ റെജിയുടെ നേതൃത്വത്തില്‍ സ്‌കൂബാ ടീം സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയും ചെയ്തു. സമീപ സ്ഥലത്തു നിന്നു തന്നെ അലക്‌സിന്റെ മൃതദേഹം ലഭിച്ചു. ഫയര്‍ ഓഫീസര്‍ കെ ബി രജിമോന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പ്രവീണ്‍ന്ന ജയന്‍ എന്നിവര്‍ ചേര്‍ന്ന് കരയ്‌ക്കെത്തിച്ച മൃതദേഹം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.