Monday, May 13, 2024
keralaNews

തട്ടുകടയില്‍ വിളമ്പിയ ചിക്കനില്‍ നിന്നും പുഴുവിനെ കണ്ടെത്തി.

തട്ടുകടയില്‍ വിളമ്പിയ ചിക്കനില്‍ നിന്നും പുഴുവിനെ കണ്ടെത്തി. ചാലക്കുടി സുന്ദരി ജംഗ്ഷനിലെ തട്ടുകടയില്‍ വിളമ്പിയ ചിക്കനിലാണ് സംഭവം. ആമ്പല്ലൂര്‍ സ്വദേശി ജിത്തു ജോസഫ് വാങ്ങിയ ചിക്കന്‍ 65ലാണ് പുഴുവിനെ കണ്ടത്. നഗരസഭാ ആരോഗ്യ വിഭാഗത്തില്‍ പരാതി നല്‍കി.വീട്ടിലേക്കുള്ള യാത്രാമദ്ധ്യേയാണ് ജിത്തു തട്ടുകടയില്‍ ഇറങ്ങി ചിക്കന്‍ വാങ്ങിയത്. അദ്ദേഹത്തോടൊപ്പം കുടുംബവുമുണ്ടായിരുന്നു. കൂടെയുള്ള കുട്ടി ചിക്കന്‍ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തട്ടുകടയില്‍ നിന്ന് ചിക്കന്‍ 65 വാങ്ങുകയായിരുന്നു എന്ന് ജിത്തു പറഞ്ഞു.