Friday, May 17, 2024
keralaNews

കാഞ്ഞിരപ്പള്ളി മേരീക്വീന്‍സ് മിഷന്‍ ആശുപത്രിയില്‍ സമ്പൂര്‍ണ്ണ അസ്ഥിരോഗ ചികിത്സാവിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു.

കഴിഞ്ഞ 63 വര്‍ഷക്കാലമായി കാഞ്ഞിരപ്പള്ളിയുടെ ആരോഗ്യ സംരക്ഷണ രംഗത്തു മികച്ച സേവനങ്ങള്‍ നല്‍കിക്കൊണ്ടിരുന്ന കാഞ്ഞിരപ്പള്ളി മേരീക്വീന്‍സ് മിഷന്‍ ആശുപത്രി സമ്പൂര്‍ണ്ണ അസ്ഥിരോഗ ചികിത്സാകേന്ദ്രമായി പ്രഖ്യാപിച്ചു. ഓര്‍ത്തോപീഡിക്, ജോയിന്റ് റീ പ്ലേസ്‌മെന്റ്, നട്ടെല്ലുരോഗ ചികിത്സ, പെയിന്‍ ക്ലിനിക്. ട്രോമാ കെയര്‍ എന്നീ വിഭാഗങ്ങള്‍ യോജിപ്പിച്ചാണ് സമ്പൂര്‍ണ്ണ അസ്ഥിരോഗ ചികിത്സാ വിഭാഗം പ്രവര്‍ത്തിക്കുന്നത്.
എല്ലാവിധ അസ്ഥിരോഗ ശസ്ത്രക്രിയകള്‍, അപടകടങ്ങളെ തുടര്‍ന്നുള്ള സങ്കീര്‍ണമായ ഒടിവുകള്‍ക്കും മുറിവുകള്‍ക്കുമുള്ള ചികിത്സ, സന്ധിമാറ്റിവെയ്ക്കല്‍ ശാസ്ത്രക്രിയകള്‍ – തോളെല്ല്, ഇടുപ്പ്, മുട്ട്, ആര്‍ത്രോസ്‌കോപ്പി (താക്കോല്‍ദ്വാരശസ്ത്രക്രിയ), സ്‌പോര്‍ട്‌സ് മൂലമുണ്ടാകുന്ന പരിക്കുകള്‍ (തോള്‍, മുട്ട്, പാദം, കണങ്കാല്‍ എന്നിവയ്ക്ക് പ്രത്യേക ചികിത്സാ) നട്ടെല്ലു രോഗങ്ങള്‍ – പൊട്ടല്‍, അണുബാധ, ഡിസ്‌ക് സംബന്ധമായ രോഗങ്ങള്‍, നട്ടെല്ലിന് ഉണ്ടാകുന്ന വളവ്, സ്‌പൈനല്‍ കോഡില്‍ ഉണ്ടാകുന്ന ട്യൂമര്‍,കുട്ടികളുടെ അസ്ഥിരോഗ ചികിത്സ – അസ്ഥികളുടെ അസ്വാഭാവികതയും വളര്‍ച്ചയും, വളവുകള്‍ ശരിയാക്കാനുള്ള സൗകര്യം, കൈകളിലെപ്രത്യേക ശസ്തക്രിയകള്‍ തുടങ്ങിയ സേവനങ്ങള്‍ ഈ വിഭാഗത്തില്‍ ലഭ്യമാകും. സി.എം.ഐ സഭയുടെ കോട്ടയം സെന്റ് ജോസഫ് പ്രൊവിന്‍സ് സാമൂഹ്യക്ഷേമ വിഭാഗത്തിന്റെ സഹകരണത്തോടെ വിവിധ ചികിത്സാ സഹായ പദ്ധതികള്‍ നടപ്പിലാക്കുന്ന ആര്‍ദ്രം പദ്ധതിയുടെ രണ്ടാം ഘട്ടമായ കരുതല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2020 ഒക്ടോബര്‍ 15 വരെ മേരീക്വീന്‍സ് സന്ധിരോഗ – നട്ടെല്ല് ചികിത്സ വിഭാഗത്തില്‍ മുന്‍കൂര്‍ ബുക്കു ചെയ്യൂന്നവര്‍ക്ക് സൗജന്യ ഒ പി കണ്‍സല്‍ട്ടേഷനും, ചികിത്സ നിരക്കുകളില്‍ പ്രത്യേക ഇളവും ലഭ്യമാവും. ഒപ്പം അര്‍ഹതയുള്ള ഒരു വ്യക്തിക്കു സൗജന്യശസ്തക്രിയയും ലഭ്യമാവും. മുന്‍കൂര്‍ റജിസ്‌ട്രേഷന്‍ നേടാന്‍ 91 88 22 82 26 എന്ന നമ്പറില്‍ ബന്ധപ്പെടുക.
                          കാഞ്ഞിരപ്പള്ളി മേരീക്വീന്‍സില്‍ നടന്ന പത്രസമ്മേളനത്തില്‍ ആശുപത്രി ഡയറക്ടര്‍ ഫാ. സന്തോഷ് മാത്തന്‍കുന്നേല്‍ സി.എം.ഐ, അസ്സോ. ഡയറക്ടര്‍ ഫാ. ജെയ്‌സ് വയലികുന്നേല്‍ സി.എം.ഐ ഓര്‍ത്തോ പീഡിക് വിഭാഗത്തിലെ ഡോ. ജയകൃഷ്ണന്‍, ഡോ. ജെഫേഴ്സണ്‍ ജോര്‍ജ്, ഡോ. ജുനൈദ്, സി.ഒ.ഒ ഗിരീഷ് ജോസഫ്, പി.ആര്‍. അജോ വാന്തിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.