Friday, April 19, 2024
keralaLocal NewsNewspolitics

സി.പി.ഐ എരുമേലി പാര്‍ട്ടി പഠനക്ലാസ്സ് നടത്തി.

സി. പി. ഐ എരുമേലി ലോക്കൽ ജനറൽ ബോഡിയും, പാർട്ടി പഠനക്ലാസ്സും നടത്തി, സി.പി. ഐ മണ്ഡലം കമ്മിറ്റി അംഗം വി. പി. സുഗതന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി. പി. ഐ സംസ്ഥാന കൗൺസിൽ അംഗം ആർ. സുശീലൻ പാർട്ടി പഠന ക്ലാസ്സ്എടുത്തു, കൂടാതെ കോഴിക്കോട് നടന്ന സംസ്ഥാന ഇന്റർ ക്ലബ് അത്ലറ്റിക്മീറ്റിൽ പതിനാറു വയസ്സിന് താഴെ ഉള്ളവരുടെ എൻപത് മീറ്റർ ഹഡിൽസ്സിൽ സ്വർണ്ണം നേടിയ എരുമേലി സ്വദേശി ആദിത്യ അജിയെയും, എഴുത്തുകാരനും, കവിയുമായ കെ. പി. ഓതറയെയും ആദരിച്ചു. യോഗത്തിൽ സി. പി. ഐ സംസ്ഥാന കൗൺസ്സിൽ അംഗം ഒ. പി. എ സലാം, മണ്ഡലം സെക്രട്ടറിയും, ജില്ലാപഞ്ചായത്ത് അംഗവുമായ സുഭേഷ് സുധാകരൻ, സി. പി. ഐ എരുമേലി ലോക്കൽ സെക്രട്ടറി അനുശ്രീ സാബു എന്നിവർ പ്രസംഗിച്ചു.