Tuesday, May 7, 2024
keralaNewspolitics

പാലാ ഇപ്പോഴും ചങ്കാണ് : എന്തു വന്നാലും പാലായില്‍ മത്സരിക്കും.

പാലാ ഇപ്പോഴും ചങ്കാണ് : എന്തു വന്നാലും പാലായില്‍ മത്സരിക്കും. എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമയം അനുവദിച്ചില്ലെന്ന് മാണി സി.കാപ്പന്‍. രണ്ട് തവണ ശ്രമിച്ചിട്ടും നടന്നില്ല. കാരണം അറിയില്ല. പാലാ ഇപ്പോഴും ചങ്കാണ്. സീറ്റ് വിട്ടുകൊടുക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. എന്തു വന്നാലും പാലായില്‍ മത്സരിക്കും. താരിഖ് അന്‍വറിനെ കണ്ടിട്ടില്ലെന്നും കാപ്പന്‍ പറഞ്ഞു. പാലാ സീറ്റില്‍ തര്‍ക്കിച്ച് മാണി സി.കാപ്പന്‍ യുഡിഎഫിലേക്കു പോകുമെന്നു കരുതുന്നില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ പറഞ്ഞു. സീറ്റ് സംബന്ധിച്ച വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങും. പ്രഫുല്‍ പട്ടേലിനെ കാണില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും സമയം അറിയിക്കാമെന്നാണ് വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.പാലാ സീറ്റില്‍ തര്‍ക്കിച്ച് മാണി സി.കാപ്പന്‍ യുഡിഎഫിലേക്കു പോകുമെന്നു കരുതുന്നില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ പറഞ്ഞു. സീറ്റ് സംബന്ധിച്ച വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങും. പ്രഫുല്‍ പട്ടേലിനെ കാണില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും സമയം അറിയിക്കാമെന്നാണ് വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.