Monday, May 13, 2024
keralaNewspolitics

സുധാകരനെ വിളിക്കൂ;കെപിസിസി ആസ്ഥാനത്ത് പ്രതിഷേധം

കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ കെ.സുധാകരനെ അനുകൂലിച്ചുള്ള ബാനറുമായി പ്രവര്‍ത്തകരുടെ പ്രതിഷേധം. സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് ബാനര്‍. ഈരാറ്റുപേട്ടയില്‍ നിന്നുള്ള മൂന്ന് പ്രവര്‍ത്തകരാണ് ബാനറുമായി എത്തിയത്. ഇതേത്തുടര്‍ന്നു പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. മറ്റ് പ്രവര്‍ത്തകര്‍ ബാനര്‍ പിടിച്ച് വാങ്ങി.                                      ഇന്ദിരാഭവനില്‍ ഇന്ന് ഉച്ചയ്ക്ക് യുഡിഎഫ് യോഗം ചേരാനിരിക്കെയാണ് സുധാകരനെ അനുകൂലിച്ച് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ചേരുന്ന രണ്ടാമത്തെ യുഡിഎഫ് യോഗമാണിത്. യോഗത്തില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ വിട്ടുനില്‍ക്കും. രാജി നല്‍കിയത് കൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാത്തത് എന്നാണ് മുല്ലപ്പള്ളിയുടെ വിശദീകരണം.