Tuesday, May 21, 2024
Local NewsNews

മലയോര മേഖലില്‍ വന്‍ വ്യാജവാറ്റ്, നാല് പേര്‍ക്കെതിരെ എക്‌സൈസ് കേസ് എടുത്തു

എയ്ഞ്ചല്‍വാലി, എഴുകുമണ്ണ്, കീരിത്തോട്, പുലിക്കുന്ന് ഭാഗങ്ങളില്‍ നടന്ന റെയ്ഡില്‍ 665 ലിറ്റര്‍ കോടയും 15 ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളുംപിടികൂടി. നാല് പേര്‍ക്കെതിരെ കേസ് എടുത്തു . പുലിക്കുന്ന് ഓലിക്കപ്പാറയില്‍ ജോണ്‍ തോമസ്, കിരിത്തോട് വലിയ കുളത്തില്‍ മാത്തന്‍ എന്നു വിളിക്കുന്ന ജെയിനവ് മാത്യു ജയിംസ് , എഴുംകുമണ്ണ് വാക്കയില്‍ ഉണ്ട പ്രസാദ് എന്നു വിളിക്കുന്ന പ്രസാദ് , അഴുതമുനി തേനാക്കര വീട്ടില്‍ സന്തോഷ് ചെറിയാന്‍ എന്നിവര്‍ക്ക് എതിരെ കേസ് എടുത്തു . റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ആ അന്‍ഷാദ്, പ്രിവന്റീവ് ആഫീസറന്മാരായ സി ആര്‍ രമേശ്, മാത്യു വര്‍ഗ്ഗീസ്, പി എസ് ഷിനോ, സി ഇ ഒ മാരായ എം എസ് ഹാംലെറ്റ്, ദീപു ബാലകൃഷ്ണന്‍, തോമസ് റ്റി പി , പ്രശോഭ് ,രതീഷ്, രവിശങ്കര്‍, ഡബ്ല്യ സി സി ഒ മാരായ വീണ, വിജയ രശ്മി എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു