Sunday, May 19, 2024
keralaNewsObituary

എക്‌സൈസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

തൊടുപുഴ: എക്‌സൈസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. കമ്പംമെട്ട് ചെക്ക് പോസ്റ്റിലെ സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥനായ സജിത് കുമാര്‍ (40) ആണ് മരിച്ചത്. തോവാളപ്പടിയിലെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സജിത്തിനെ ഇന്നലെ മുതല്‍ കാണാതായിരുന്നു. ഇയാളുടേത് ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.