Friday, May 17, 2024
keralaNewspolitics

എം.എം. ഹസന്‍ യു.ഡി.എഫ് കണ്‍വീനര്‍

എം.എം. ഹസനെ പുതിയ യു.ഡി.എഫ് കണ്‍വീനറായി തെരഞ്ഞെടുത്തു.ബെന്നി ബെഹനാന്‍ രാജിവെച്ച ഒഴിവിലേക്കാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. നേരത്തെ തന്നെ ഹസനെ യു.ഡി.എഫ് കണ്‍വീനറാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നുള്ള ബെന്നി ബഹനാന്‍ എം.പിയുടെ രാജി കോണ്‍ഗ്രസ് എ ഗ്രൂപ്പിലെ ഭിന്നതയുടെ ഭാഗമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.ഉമ്മന്‍ചാണ്ടിയും ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് വഴിവെച്ചതെന്നായിരുന്നു ആക്ഷേപം. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ ബെന്നി ബെഹനാന്‍ തള്ളിയിരുന്നു.