Saturday, May 18, 2024
educationkeralaNews

വിദ്യാഭ്യാസ വകുപ്പിലെ സ്ഥലം മാറ്റം ;സര്‍ക്കാര്‍ ഉത്തരവിനെതിരെ ജീവനക്കാരുടെ പ്രതിഷേധം.

എരുമേലി :സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പില്‍ ലക്ഷക്കണക്കിന് വരുന്ന ജീവനക്കാരുടെ സ്ഥലം മാറ്റം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന രഹസ്യ നീക്കത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ ജീവനക്കാരുടെ പ്രതിഷേധം. സ്ഥലം മാറ്റം സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരള ബ്രേക്കിംഗ് ന്യൂസ്‌  വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഈ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ 22/10 / 20 ല്‍ പരിപത്രയായി-C3/19817/2019 DGE യായി ഉത്തരവിറക്കിയിരിക്കുന്നത് .
വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ സ്ഥലം മാറ്റങ്ങള്‍ ഓണ്‍ലൈന്‍വഴി നടക്കുന്നതു പോലെ ഇതേ ഓഫീസുകളിലെ ജീവനക്കാരുടെ സ്ഥലംമാറ്റവും ഓണ്‍ലൈന്‍ വഴി നടത്തണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ ട്രൈബൂണല്‍ ഹര്‍ജി നല്‍കുകയായിരുന്നു.ഇത് പരിഗണിച്ച കോടതി അധ്യാപകരുടെ സ്ഥലമാറ്റം പോലെ സീനിയോററ്റി മാനദണ്ഡമനുസരിച്ച് ജീവനക്കാരെയും സ്ഥലം മാറ്റണമെന്ന് ആറുമാസം മുമ്പാണ് ഉത്തരവ് ഇറക്കിയത്.എന്നാല്‍ കോടതി ഉത്തരവ് എന്‍ ജി ഒ യൂണിയനുകളില്‍പ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ മരവിപ്പിക്കുകയായിരുന്നു.എന്നാല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ സ്ഥലമാറ്റത്തിനായി ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്ക് എതിരായുള്ള മാനദണ്ഡങ്ങളാണ് കൊള്ളിച്ചിരിക്കുന്നതെന്നും പറയുന്നു.

കെ എസ് ആര്‍ പ്രകാരം ജില്ലയില്‍ അഞ്ച് വര്‍ഷം  സര്‍വ്വീസ്           പൂര്‍ത്തിയാക്കുന്നവര്‍ക്കും,മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്ന രോഗികള്‍,അംഗവൈകല്യമുള്ളവര്‍,മറ്റ് അവശതയനുഭവിക്കുന്ന ജീവനക്കാര്‍ക്ക് എന്നിവര്‍ക്ക് ജില്ലക്ക് പുറത്ത് സ്ഥലംമാറ്റത്തിന് അവകാശമുണ്ട്.എന്നാല്‍ ക്ലെര്‍ക്ക് മുതല്‍ താഴെയുള്ള ജീവനക്കാരെ പുതിയ ഉത്തരവില്‍ നിന്നും
ബോധപൂര്‍വ്വം ഒഴിവാക്കിയിരിക്കുകയാണ്. ജൂനിയര്‍ സൂപ്രണ്ട് മുതല്‍ മുകളിലോട്ടുള്ളവരുടെ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കാനാണ് ഉത്തരവാണ് ഇറക്കിയിരിക്കുന്നത് .

ജില്ലയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ ജീവനക്കാര്‍ക്കും അന്തര്‍ജില്ല സ്ഥലംമാറ്റത്തിന് അനുവദിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ഓഫീസിലെ സീനിയര്‍ ക്ലെര്‍ക്ക്മാര്‍ക്ക് ജൂനിയര്‍ സൂപ്രണ്ടന്റായി പ്രമോഷന്‍ നല്‍കി അതേ ഓഫീസില്‍ തന്നെ ജോലി തുടരുകയുമാണ്.കെ എസ് ആര്‍ പ്രകാരം നിശ്ചിത വര്‍ഷം സര്‍വ്വീസ് പൂര്‍ത്തീകരിച്ച എല്ലാ ജീവനക്കാര്‍ക്കും സ്ഥലം മാറ്റത്തിന് അവകാശമുണ്ടെന്നും, ഇപ്പോഴത്തെ ഉത്തരവ് എന്‍ ജി ഒ യൂണിയനുകളില്‍പ്പെട്ടവരെ സഹായിക്കാനാണെന്നും ജീവനക്കാര്‍ തന്നെ പറയുന്നു.കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണലിന്റെ ഉത്തരവ് അടിയന്തരിമായി നടപ്പാക്കുന്നതിന്റെ ഭാഗമായും,കോവിഡ് -19ന്റെ പശ്ചാത്തലത്തില്‍ അനുകമ്പാര്‍ഹരുടെ ( അവശതയനുഭവിക്കുന്നവര്‍) സ്ഥലം മാറ്റം ഈ വര്‍ഷം നടപ്പാക്കാന്‍ കഴിയില്ലെന്നും , അടുത്ത വര്‍ഷത്തെ പൊതുസ്ഥലം മാറ്റത്തിന് മുന്നോടിയായി ഇവരെ പരിഗണിക്കുമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു .എന്നാല്‍ നിലവില്‍ സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ച് ഒഴിവുകള്‍ നികത്തിയ ശേഷം പിന്നീട് പരിഗണിക്കാമെന്ന വാദം ദുരിതമനുഭവിക്കുന്നവരെ വഞ്ചിക്കുകയാണെന്നും ഇവര്‍ പറഞ്ഞു .കഴിഞ്ഞ 22 ന് വൈകുന്നേരമാണ് വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറത്തിറക്കുന്നത്. 27 ന് മുമ്പായി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനും പറയുന്നു. എന്നാല്‍ മൂന്നു ദിവസം പൊതു അവധിയായതോടെ സമയബന്ധിതമായി അപേക്ഷ സമര്‍പ്പിക്കാനും കഴിയില്ല.ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വരുന്നതിന് മുമ്പ് എന്‍ ജി ഒ യൂണിയനില്‍പ്പെട്ട ഉദ്യോഗസ്ഥരെ ഒരേ ഓഫീസില്‍ നിയമിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും പറയുന്നു .