Sunday, May 19, 2024
educationkeralaNews

കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ രാജിവെച്ചു

തിരുവനന്തപുരം: ജാതി വിവേചനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിനിടെ കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ചു. ജാതി വിവേചനം ഉള്‍പ്പെടെ ഇന്‍സ്റ്റിറ്റ്യൂട്ടിലെടുത്ത നടപടികളുടെ പേരില്‍ ശങ്കര്‍ മോഹനെതിരെ വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നതിനിടെയാണ് രാജി. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് നല്‍കുകയായിരുന്നു. കാലാവധി തീര്‍ന്നത് കൊണ്ടാണ് രാജിവെക്കുന്നതെന്നാണ് ശങ്കര്‍ മോഹന്റെ വാദം. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന വിവാദങ്ങളുമായി രാജിയെ ബന്ധപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ അന്വേഷണം നടത്താനായി കെ. ജയകുമാര്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ വാസ്തവമുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് രാജി.