Tuesday, May 14, 2024
keralaNewsObituary

ഇരുനില കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു.

കോഴിക്കോട് ഇരുനില കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു.അറുപത്തിനാലുകാരനായ എന്‍ വി രാമചന്ദ്രന്‍ ആണ് മരിച്ചത്. രാമചന്ദ്രന്റെ ഫാന്‍സി കടയിലേക്കുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത് ഈ കെട്ടിടത്തിലെ മുറിയിലായിരുന്നു. മീഞ്ചന്ത ഫയര്‍ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന രാമചന്ദ്രനെ പുറത്തെടുത്തത്.പരിക്കേറ്റ മറ്റു ചിലരെ ആശുപത്രിയിലേക്ക് മാറ്റി.റോഡിലൂടെ നടന്നുപോയവരടക്കം കെട്ടിടത്തിനടിയില്‍പെട്ടതായി സംശയമുണ്ട്.സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.50 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്ന് വീണത്.