Thursday, April 25, 2024
keralaNews

പൂഞ്ഞാറിലെ  മത്സരം  യുഡിഎഫും – എൽഡിഎഫും  തമ്മിൽ ; ആന്റോ ആൻറണി എം.പി

പൂഞ്ഞാറിൽ ഇത്തവണ മത്സരം എൽഡിഎഫും – യുഡിഎഫും തമ്മിൽ മാത്രമാണെന്നും ജനപക്ഷം പാർട്ടി  പ്രസക്തമല്ലന്നും ആന്റോ ആൻറണി എം.പി പറഞ്ഞു. അത് കഴിഞ്ഞ  ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വ്യക്തമായതായും അദ്ദേഹം.എരുമേലി മീഡിയ സെന്റെറിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന്  മുമ്പ്  നടത്തിയ സർവേയുടെ ഫലത്തിന്ന് കേരളത്തിൽ  പ്രസക്തിയില്ലെന്നും, ഇത്തരം സർവ്വേകൾ ആരെയൊക്കെയോ പ്രീതിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്നും, വ്യക്തമായ ഭൂരിപക്ഷത്തോടെ ഇത്തവണ യു ഡി എഫ് അധികാരത്തിലെത്തുമെന്നും  എംപി പറഞ്ഞു.
ബിജെപി കേരളത്തിൽ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടില്ല. ഉത്തർപ്രദേശിലെ ത്സൻസി റെയിൽവേസ്റ്റേഷനിൽ കന്യാസ്ത്രീകളെ ചിലർ അപമാനിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിക്കും, പ്രധാനമന്ത്രിക്കും, ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കും അന്വേഷണം
നടത്തണമെന്നാവശ്യപ്പെട്ട്  കത്ത് നൽകിയതായും
ആന്റോ ആൻറണി എം പി പറഞ്ഞു.പത്ര സമ്മേളനത്തിൽ
കെ പി സി സി സെക്രട്ടറി അഡ്വ. പി എ സലിം,മണ്ഡലം കമ്മറ്റി പ്രസിഡന്റ് റ്റി വി. ജോസഫ് ,പഞ്ചായത്തംഗം നാസർ പനച്ചി എന്നിവരും പങ്കെടുത്തു.