Sunday, May 19, 2024
keralaNewspolitics

കോന്നിയില്‍ ജനീഷും, ആറന്മുളയില്‍ വീണയും വീണ്ടും മത്സരിക്കും, റാന്നിയില്‍ അനിശ്ചിതത്വം തുടരുന്നു.

പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിലവിലെ സ്ഥിതി തുടരാന്‍ സി പി എം ജില്ലാ സെക്രട്ടറിയേറ്റില്‍ തീരുമാനം. റാന്നിയില്‍ രാജു എബ്രഹാമിന് ആറാം തവണയും അവസരം നല്‍കാന്‍ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം വന്നു. റാന്നി മണ്ഡലം കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കരുത് എന്നും സെക്രട്ടറിയേറ്റ് സംസ്ഥാന സമിതിയോട് ആവശ്യപ്പെട്ടു. രാജു എബ്രഹാമിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സംസ്ഥാന സമിതിയാവും അന്തിമ തീരുമാനം എടുക്കുക. അതേസമയം ആറന്മുളയില്‍ വീണ ജോര്‍ജും കോന്നിയില്‍ കെ യു ജനീഷ് കുമാറും വീണ്ടും മത്സരിക്കും.