Friday, May 17, 2024
keralaLocal News

മോഷണശ്രമം ;ഗൃഹനാഥന്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് മോഷ്ടാക്കള്‍ രക്ഷപ്പെട്ടു .

എരുമേലി അഞ്ചാം വാര്‍ഡില്‍ പാത്തിയ്ക്കക്കാവില്‍ ഒരു വീട്ടിലെ മോഷണശ്രമത്തിനിടെ ഗൃഹനാഥന്‍ ബഹളം വച്ചതിനെ തുടര്‍ന്ന് മോഷ്ടാക്കള്‍ ഓടിരക്ഷപ്പെട്ടു.ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. പാത്തിയ്ക്കക്കാവ് സ്വദേശി പൊന്നച്ചന്‍ വീട്ടിലായിരുന്നു മൂന്നംഗ മുഖംമൂടി സംഘമെത്തിയത്.ഗൃഹനാഥന്‍ ബഹളം കേട്ട് നാട്ടുകാര്‍ കൂടി ഓടിയെത്തിയതോടെ മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.സംഘത്തിലെ ഒരാള്‍ മുഖംമൂടി ധരിച്ചിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.പാത്തിയ്ക്കക്കാവില്‍ റബ്ബര്‍ തോട്ടത്തിനോട് ചേര്‍ന്ന വീടാണിത് . മോഷ്ടാക്കള്‍ റബ്ബര്‍തോട്ടം വഴി വന്നതാകാം എന്നാണ് നാട്ടുകാര്‍ പറയുന്നത്.സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം നാട്ടുകാര്‍ പ്രദേശത്ത് പരിശോധന നടത്തി ആരെയും പിടികൂടാന്‍ സാധിച്ചില്ല . തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു . പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയതായി അധികൃതര്‍ പറഞ്ഞുസംഭവം സംബന്ധിച്ച് പരാതി രേഖാമൂലം ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.എന്നാല്‍ മോഷണ ശ്രമമാണോ – ഗൃഹനാഥനെ ആക്രമിക്കാനുള്ള ശ്രമമാണോയെന്ന് വ്യക്തമല്ലെന്നും നാട്ടുകാര്‍ പറഞ്ഞു.