Friday, May 17, 2024
keralaNews

കൊച്ചിയില്‍ മോഡലിനെ കാറിനുത്തിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ കാറിനുത്തിനുള്ളില്‍ വച്ച് മോഡലിനെ ബലാത്സംഗം ചെയ്ത കേസില്‍ പിടിയിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിതിന്‍, സുധി എന്നിവരാണ് പിടിയിലായത്. മോഡലിന്റെ സുഹൃത്തായ രാജസ്ഥാന്‍ സ്വദേശി ഡിംപലിനെയും എറണാകുളം സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡിംപലിന്റെ സുഹൃത്താണ് വിവേക്. കസ്റ്റഡിയിലെടുത്ത വാഹനവും വിവേകിന്റേതാണ്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം.ബാറില്‍ കുഴഞ്ഞ് വീണ യുവതിയെ കാക്കനാട്ടുളള താമസ സ്ഥലത്തെത്തിക്കാനായി കാറില്‍ കയറ്റി കൊച്ചി നഗരത്തിലെ പല ഭാഗങ്ങളില്‍കൊണ്ടുപോയി വാഹനത്തിനുളളില്‍വെച്ച് പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിയായ സ്ത്രീയും മൂന്നു യൂവാക്കളും ബലാത്സംഗത്തിനിരയായ യുവതിയെ താമസ സ്ഥലത്തെത്തി കൊച്ചി എം ജി റോഡിലെ ഡാന്‍സ് ബാറിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.പരിചയക്കാരായ ഇവര്‍ മദ്യപിക്കുന്നതിനിടെ ബലാത്സംഗത്തിനിരയായ യുവതി രാത്രി പത്ത് മണിയോടെ ബാറില്‍ കുഴഞ്ഞു വീഴുകയായിരുന്നു.മദ്യലഹരിയില്‍ കുഴഞ്ഞുവീണതാണെന്നും താമസസ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞ് യുവതിയെ ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേര്‍ന്ന് തങ്ങളുടെ വാഹനത്തില്‍ കയറ്റുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സ്ത്രീ ഇവര്‍ക്കൊപ്പം വാഹനത്തില്‍ കയറിയതുമില്ല. ഇതിന് ശേഷമായിരുന്നു ക്രൂര ബലാത്സംഗം നടന്നത്. കൊച്ചി നഗരത്തിലെ പല ഭാഗങ്ങളില്‍കൊണ്ടുപോയി വാഹനത്തിനുളളില്‍വെച്ച് പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അര്‍ധരാത്രിയോടെ യുവതിയെ പ്രതികള്‍ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിട്ട് കടന്നുകളയുകയും ചെയ്തു.