Wednesday, May 1, 2024
keralaNews

ട്രോളിംഗ് വരുന്നു, മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍

ലോക്ക്ഡൗണും, കടല്‍ കെടുതിയും ഇവരുടെ ജീവിതം ദുരിതമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ട്രോളിംഗ് നിരോധനം കൂടി വരുന്നതോടെ
മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് ദുരിതകാലം. കാസര്‍കോട് ജില്ലയില്‍ മാത്രമായി മടക്കര തുറമുഖം, തൈക്കടപ്പുറം ഫിഷ് ലാന്‍ഡിംഗ് സെന്റര്‍, കാസര്‍കോട് മിനി ഹാര്‍ബര്‍, മഞ്ചേശ്വരം ഹൊസബെട്ടു തുറമുഖം എന്നിവിടങ്ങള്‍ കേന്ദ്രമാക്കി 120 ഓളം മല്‍സ്യബന്ധന ബോട്ടുകളുണ്ട്. ഇതിന് പുറമെ കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി ജില്ലകളില്‍ നിന്നും കാസര്‍കോട് ജില്ലയിലെ കടലോര പ്രദേശങ്ങളില്‍ എത്തി താമസിച്ചു മല്‍സ്യബന്ധനം നടത്തുന്ന തൊഴിലാളികളും ഏറെയാണ്. ആഴക്കടല്‍ മല്‍സ്യബന്ധനം നടത്തി കണ്ണൂര്‍, കാസര്‍കോട്, മംഗളുരു ഭാഗങ്ങളില്‍ മീന്‍ എത്തിക്കുന്ന ഇവരുടെ ബോട്ടുകളെല്ലാം ജൂണ്‍ ഒന്‍പതിന് മുന്‍പ് സ്ഥലം കാലിയാക്കേണ്ടിവരും. നാട്ടിലേക്ക് പോകുന്നില്ലെങ്കില്‍ ഇവരുടെ ബോട്ടുകളെല്ലാം തുറമുഖങ്ങളില്‍ അടുപ്പിക്കണം.