Saturday, May 18, 2024
keralaNewsObituary

മുന്‍ മന്ത്രി കെ.ശങ്കരനാരായണ പിള്ള അന്തരിച്ചു.

മുന്‍ മന്ത്രി കെ.ശങ്കരനാരായണ പിള്ള അന്തരിച്ചു. 78 വയസായിരുന്നു. ഇന്നലെ തിങ്കളാഴ്ച രാത്രിയാണ് മരണം സംഭിവച്ചത്. സംസ്‌കാരം ഇന്ന് നടക്കും.നെടുമങ്ങാട്ടെ വീട്ടില്‍ വെച്ച് രാത്രി 11.30ഓടെ അദ്ദേഹം കുഴഞ്ഞ് വിഴുകയായിരുന്നു. തുടര്‍ന്ന് നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിലേക്ക് മാറ്റി.
1987 മുതല്‍ 1991 വരെയുള്ള നയനാര്‍ മന്ത്രിസഭയിലെ ഗതാഗത മന്ത്രിയായിരുന്നു കെ ശങ്കരനാരായണ പിള്ള. കോണ്‍ഗ്രസ് പ്രസ്ഥാനത്തിലൂടെ ശങ്കരനാരായണ പിള്ള രാഷ്ട്രീയത്തിലേക്കെത്തുന്നത്. ആദ്യത്തെ KSU ജില്ല പ്രസിഡന്റായിരുന്ന അദ്ദേഹം പിന്നീട് യൂത്ത് കോണ്‍ഗ്രസിലൂടെ DCC തലപത്ത് വരെയെത്തി. ഏറ്റവും പ്രായം കുറഞ്ഞ DCC അധ്യക്ഷന്‍ എന്ന പേരില്‍ അദ്ദേഹം ശ്രദ്ധേയനാകുകയും ചെയ്തു.

പിന്നീട് കോണ്‍ഗ്രസ് നിന്ന് പിരിഞ്ഞ് കോണ്‍ഗ്രസ് എസില്‍ ചേര്‍ന്നതോടെയാണ് നയനാര്‍ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായത്. അതിനുശേഷം KPCC ജനറല്‍ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിരുന്നു. പിന്നീട് കുറെ നാളായി രാഷ്ട്രീയ രംഗത്ത് അദ്ദേഹം സജ്ജീവമല്ലായിരുന്നു.കെ ശങ്കരനാരായണ പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. ലാളിത്യം മുഖമുദ്രയാക്കിയ പൊതുപ്രവര്‍ത്തകനായിരുന്നു ശങ്കരനാരായണപിള്ളയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.ഗിരിജയാണ് ഭാര്യ, മക്കള്‍- അശ്വതി, ശങ്കര്‍, അമ്പിളി ശങ്കര്‍.