Tuesday, May 21, 2024
keralaNews

ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു കണ്ണിമല സ്വദേശിയായ യുവാവ് മരിച്ചു. സുഹൃത്ത് എരുമേലി സ്വദേശിയ്ക്ക് ഗുരുതര പരിക്ക്

കാഞ്ഞിരപ്പള്ളി: ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു യുവാവു മരിച്ചു.കണ്ണിമല കട്ടിപറമ്പില്‍ തോമസിന്റെ മകന്‍ ടി.കെ. ബിജോ ( 25)യാണ് മരിച്ചത് .ഒപ്പമുണ്ടായിരുന്ന സുഹൃത്ത് എരുമേലി സ്വദേശി വാഴക്കാല മറ്റത്തുമുണ്ടയില്‍ അതുല്‍ വിജയനെ(25)ഗുരുതരമായ പരുക്കകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിലേക്ക് പ്രവേശിപ്പിച്ചു.26-ാം മൈല്‍ എരുമേലി റോഡില്‍ ഒന്നാം മൈലിന് സമീപം ഇന്നലെ ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം.ഇരുവരും സഞ്ചരിച്ച ബൈക്ക് റോഡരികിലെ പാലമരത്തിന് സമീപമുള്ള വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. അപകടം നടന്ന സ്ഥലം ഇരുട്ടായതിനാല്‍ പെട്ടെന്ന് ആളുകള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. കുറേ സമയം കഴിഞ്ഞ് സാരമായി പരിക്കേറ്റ് റോഡരികില്‍ കിടക്കുകയായിരുന്ന ഇവരെ പാലക്കാട് നിന്ന് എരുമേലിക്കു വന്ന എരുമേലി ഡിപ്പോയിലെ ബസ് ജീവനക്കാരാണ് കണ്ടത് .എരുമേലിക്ക് പോയ കെ.എസ്. ആര്‍. ‘ടി സി ബസ് നിര്‍ത്തി ഇരുവരെയും കയറ്റി തിരികെ 26 – ലെ സ്വകാര്യ ശുപത്രിയില്‍ എത്തിച്ചെങ്കിലും ബിജോയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ .ബിജോയുടെ മാതാവ്: ഗീത. സഹോദരന്‍: ജിജോ.