Tuesday, May 14, 2024
indiaNews

കോവിഡ് വ്യാപനം : ഡല്‍ഹിയിലെ സൈനിക ആശുപത്രി ചികിത്സയ്ക്കായി ഒരുങ്ങി

 

ഡല്‍ഹിയിലെ കോവിഡ് സാഹചര്യത്തെ നേരിടാന്‍ സൈനിക ആശുപത്രിയെ പൂര്‍ണ്ണമായും കോവിഡ് ചികിത്സയ്ക്കായി ഒരുക്കിയതായി സേനാവിഭാഗം അറിയിച്ചു. ന്യൂഡല്‍ഹി കാന്റിലെ മിലിട്ടറി ബേസ് ആശുപത്രിയാണ് കോവിഡ് ചികിത്സയ്ക്കായി സജ്ജമാക്കിയിരിക്കുന്നത്.
സൈനിക ആശുപത്രിയില്‍ തുടക്കമെന്ന നിലയില്‍ എല്ലാ വിമുക്തഭടന്മാര്‍ക്കും സൈനികരുടെ കുടുംബാംഗങ്ങളെയുമാണ് പ്രവേശിപ്പിക്കുക. തുടര്‍ന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നതനുസരിച്ചുള്ള ക്രമീകരണവും നടത്തുമെന്നും സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.