Saturday, May 4, 2024
Local NewsNews

കാഞ്ഞിരപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് ഭരണം പ്രതിസന്ധിയില്‍

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് ഭരണം വീണ്ടും പ്രതിസന്ധിയില്‍. പ്രസിഡണ്ടിനോടുള്ള അഭിപ്രായ വ്യത്യാസം മൂലം അഞ്ച് ഭരണസമിതി അംഗങ്ങള്‍ പത്രസമ്മേളനം നടത്തി രാജി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജോളി മടുക്കകുഴി, ജെസ്സി ഷാജന്‍, മോഹനന്‍ ടി. ജെ., റാണി മാത്യു, ജോബ് കെ. വെട്ടം എന്നിവരാണ് രാജി വെച്ചത്. യുഡിഎഫ് ആണ് ബാങ്ക് ഭരിക്കുന്നത്. 11 അംഗ ഭരണസമിതിയില്‍ ഒരു സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. ബാക്കിയുള്ള 10 പേരില്‍ അഞ്ച് പേരാണ് രാജിവച്ചത്. ഇതോടെ ഭരണ പ്രതിസന്ധിയിലായ ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലുള്ള സാധ്യത വന്നിരിക്കുകയാണ്. 20 മാസത്തോളം നിലവിലെ ഭരണ സമിതിക്ക് കാലാവധി ഉണ്ടായിരിക്കെയാണ് ബാങ്ക് ഭരണം വലിയ പ്രതിസന്ധിയില്‍ എത്തിയിരിക്കുന്നത്.