Wednesday, May 15, 2024
keralaNews

മധ്യ-തെക്കന്‍ കേരളത്തില്‍ ഇന്ന് മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: മധ്യ-തെക്കന്‍ കേരളത്തില്‍ ഇന്ന് മഴയ്ക്ക് സാധ്യത.തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന് രാത്രി വരെ ഇടവിട്ടുള്ള മഴയ്ക്ക് സാധ്യത. ഇടിമിന്നലിനും സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളിലെ വനമേഖലകളിലും മഴ കിട്ടിയേക്കും. തിരുവനന്തപുരം മലയോരമേഖലയിലും നഗരമേഖലയിലും ഉച്ചമുതല്‍ ശക്തമായ മഴ തുടരുകയാണ്. രാത്രിയോടെ മഴയ്ക്ക് ശമനമുണ്ടാകും എന്നാണ് അറിയിപ്പ്. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ 45 മിനിറ്റില്‍ 39 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി.മധ്യ തെക്കന്‍ കേരള ജില്ലകളില്‍ രാത്രി വരെ ഇടവിട്ട് മഴ ലഭിക്കും. 2 കിലോമീറ്റര്‍ വരെ ഉയരത്തില്‍ കിഴക്കന്‍ കാറ്റ് കേരളത്തിന് നേരെ ശക്തിപ്രാപിക്കുകയും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും ഈര്‍പ്പം കൂടുതല്‍ കലര്‍ന്ന മേഘം കേരളത്തിന് മേലെ എത്തിച്ചേര്‍ന്നതുമാണ് അപ്രതീക്ഷിത മഴയ്ക്ക് കാരണം. അതേസമയം, കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.