Friday, May 24, 2024
EntertainmentkeralaNews

ഗിന്നസ് പക്രു മകളെ പരിചയപ്പെടുത്തി

ഇന്ന് മകള്‍ക്ക് നൂലു കെട്ടി. ദ്വിജ കീര്‍ത്തി എന്ന് പേരിട്ടു… എല്ലാ പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദി…, എന്നാണ് കുടുംബത്തോടൊപ്പം ഉള്ള ഫോട്ടോ പങ്കുവച്ച് ഗിന്നസ് പക്രു കുറിച്ചത്. ഒപ്പം വിഷു ദിനാശംസകളും താരം പങ്കുവച്ചിട്ടുണ്ട്. ഫോട്ടോ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് നടനും കുടുംബത്തിനും ആശംസയുമായി എത്തുന്നത്. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ, എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ, എല്ലാവിധ ഐശ്വര്യങ്ങളും നേര്‍ന്നുകൊള്ളുന്നു, എന്നിങ്ങനെ പോകുന്നു ആരാധക കമന്റുകള്‍. മാര്‍ച്ച് 21ന് ആയിരുന്നു ഗിന്നസ് പക്രുവിന് രണ്ടാമതൊരു പെണ്‍കുഞ്ഞ് ജനിച്ചത്. മകള്‍ ദീപ്തയ്‌ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രത്തോടൊപ്പം ആയിരുന്നു അദ്ദേഹം സന്തോഷം പങ്കിട്ടത്. 2006 മാര്‍ച്ചിലാണ് ഗായത്രി മോഹനെ ഗിന്നസ് പക്രു വിവാഹം ചെയ്തത്. 1984-ല്‍ പ്രദര്‍ശനത്തിനെത്തിയ അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്.