Sunday, June 16, 2024
keralaNews

നികുതി വെട്ടിപ്പ് ആക്രി കച്ചവടത്തിന്റെ മറവില്‍

തിരുവനന്തപുരം: ”ഓപ്പറേഷന്‍ പാം ട്രീ ‘ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ജി.എസ്.ടി വകുപ്പ് നടത്തിയ പരിശോധനകളില്‍ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. സംസ്ഥാന ജിഎസ്. ടി ഇന്റലിജന്‍സ് / എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങള്‍ നടത്തിയ സംയുക്ത ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ നടന്നത്. നികുതിവെട്ടിപ്പ് നടത്തിയവരുടെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടന്നു.

350 ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സംസ്ഥാനത്തെ 140 ഓളം കേന്ദ്രങ്ങളില്‍ ഒരേ സമയത്തായാണ് പരിശോധന ആരംഭിച്ചത്. തൊഴില്‍ നല്‍കാമെന്ന് പറഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്നും, മറ്റു വ്യക്തികളില്‍ നിന്നും ശേഖരിക്കുന്ന ഐ.ഡി കാര്‍ഡുകള്‍ ഉപയോഗിച്ച് അവരുടെ പേരുകളില്‍ വ്യാജ രജിസ്‌ട്രേഷന്‍ എടുത്താണ് നികുതി വെട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വ്യാപകമായി 148 വ്യക്തികളുടെ പേരില്‍ എടുത്ത ഏടഠ രജിസ്‌ട്രേഷനുകള്‍ 1170 കോടി രൂപയുടെ വ്യാജ ഇടപാട് നടത്തിയതില്‍ 209 കോടി രൂപയുടെ നികുതി നഷ്ടം വരുത്തിയതായി കണ്ടെത്തി.

മുന്‍പ് വ്യാജ ബില്ലിംഗിനെതിരെ നടപടിയെടുക്കാന്‍ രാജ്യവ്യാപകമായി പ്രത്യേക ഡ്രൈവ് നടത്തിയിരുന്നു. കേരളത്തിലും ഇത്തരം നികുതി വെട്ടിപ്പിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. ഇത്തരം നികുതി വെട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെയുള്ള അന്വേഷണവും നടപടികളും ശക്തമായി തുടരും.