ഹവാല യുഎന്‍എ ദേശീയ അധ്യക്ഷനെതിരെ ഹര്‍ജി
കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷന് ദേശീയ അധ്യക്ഷന്‍ ജാസ്മിന് ഷായ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. വിദേശത്ത് നിന്നും ഹവാല പണം കടത്തിയെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്. ഇ.ഡി അന്വേഷണം വേണമെന്നാണാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇ.ഡിയുടെ നിലപാട് തേടി. കരുവന്നൂര്‍ കേസിലെ എം.കെ കണ്ണനുമായി ജാസ്മിന് ഷായ്ക്ക് അടുത്ത ബന്ധമുണ്ടെന്നും ആരോപണമുണ്ട്. മലപ്പുറം ജില്ലയില്‍ 30 കോടി രൂപയുടെ വസ്തുവകകള്‍ ജാസ്മിന് ഷാ വാങ്ങിക്കൂട്ടിയതായും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇക്കാര്യത്തിലടക്കം ഇ.ഡിഅന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.