Friday, April 26, 2024
keralaNews

കുഞ്ഞിനൊപ്പം അമ്മ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു.

കൊല്ലം: പരവൂരില്‍ കുഞ്ഞിനൊപ്പം അമ്മ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. ഒഴുകുപാറ സ്വദേശി ശ്രീലക്ഷ്മി മകന്‍ ആരവ് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പരവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഒല്ലാല്‍ ലവല്‍ക്രോസിന് സമീപം വൈകിട്ട് നാലരയോടെയാണ് സംഭവം. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന നേത്രാവതി എക്‌സ്പ്രസിന് മുന്നിലേക്ക് ഒരു വയസുകാരനായ മകനുമായി ശ്രീലക്ഷ്മി എടുത്തു ചാടുകയായിരുന്നു. അപകടമുണ്ടായ ഉടന്‍ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി പൊലീസിനെ വിവരം അറിയിച്ചു.കൊല്ലം ആര്‍പിഎഫും പരവൂര്‍ പൊലീസും സ്ഥലത്തെത്തി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മടവൂര്‍ സ്വദേശിയായ ഗ്രിന്റോ ഗിരീഷാണ് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഗ്രിന്റോ വിദേശത്തേക്ക് പോയത്. പരവൂര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രസവത്തിന് ശേഷം ശ്രീലക്ഷ്മി വിഷാദാവസ്ഥയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.