Saturday, May 11, 2024
keralaNewsObituary

ദമ്പതികള്‍ മരിച്ച നിലയില്‍

ആലപ്പുഴ :ചേര്‍ത്തല മായിത്തറയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മായിത്തറ ഭാഗ്യസദനത്തില്‍ ഹരിദാസ് (78), ഭാര്യ ശ്യാമള (68) എന്നിവരെയാണ് വീടിനോടു ചേര്‍ന്നുള്ള ഷെഡില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം. ദേഹത്ത് കേബിള്‍ ചുറ്റി സ്വയം ഷോക്കേല്‍പ്പിച്ചെന്നാണ് സംശയം. അര്‍ത്തുങ്കല്‍ പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ബിഎസ്എന്‍എല്‍ മുന്‍ ജീവനക്കാരനാണ് ഹരിദാസ്. മകള്‍: ഭാഗ്യ.