Monday, May 13, 2024
keralaNews

പുനലൂരില്‍ ഒന്നേക്കാല്‍ കോടിയുടെ കള്ളപ്പണം പിടികൂടി; മൂന്നുപേര്‍ കസ്റ്റഡിയില്‍

പുനലൂരില്‍ രേഖകളില്ലാതെ ട്രെയിനില്‍ കൊണ്ടുവന്ന ഒന്നേകാല് കോടി രൂപയുടെ കള്ളപ്പണം പിടികൂടി. പുനലൂര് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ചെന്നൈയില്‍ നിന്ന് കൊണ്ടുവന്ന കള്ളപ്പണം പിടികൂടിയത്. പുനലൂര്‍ റെയില്‍വേ പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയ്ക്കിടയില് സംശയം തോന്നിയ തമിഴ്‌നാട് സ്വദേശികളുടെ ബാഗ് പരിശോധിക്കുകയായിരുന്നു.അരയില് കെട്ടിവച്ച നിലയിലും പണം കണ്ടെത്തിയിട്ടുണ്ട്. പണം ആര്ക്കുവേണ്ടിയാണ് എത്തിച്ചത് എന്ന കാര്യത്തിലടക്കം അന്വേഷണം നടക്കുകയാണ്.